ബംഗളൂരു: ദീപാവലിക്ക് കര്‍ണാടക കെ.എസ്.ആര്‍.ടി.സി കേരളത്തിലേക്ക് 18 പ്രത്യേക സര്‍വീസുകള്‍ നടത്തും. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മൂന്നാര്‍, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് 17, 18 തിയതികളിലാണ് പ്രത്യേക സര്‍വീസ് നടത്തുക. 17ന് മൂന്നാറിലേക്ക് ഒരു ബസും പാലക്കാട്ടേക്ക് ഏഴുബസുകളും എറണാകുളത്തേക്ക് 2 ബസുകളും കോഴിക്കോട്ടേക്ക് ഒരുബസുമാണ് സര്‍വീസ് നടത്തുക. ഇതിന് പുറമേ ചെന്നൈ മധുര, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുപ്പപതി, വിജയവാഡ എന്നിവടങ്ങളിലേക്കും പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20നാണ് ദീപാവലി.
