ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ആഘോഷിച്ചു

പി പി ചെറിയാൻ

ഡാളസ്:ഡാളസിലെ കേരള അസോസിയേഷൻ സംവത്സരാഘോഷങ്ങളുടെ ഭാഗമായി വാർഷിക പിക്‌നിക് ആഘോഷിച്ചു. ഡാളസ് മെട്രോപ്ലെക്സിലെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധി അംഗങ്ങൾ കുടുംബസമേതാം പങ്കെടുത്തു.

കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽഉദ്ഘാടനം ചെയ്തു.

വ്യത്യസ്ത രുചികളാൽ സമ്പന്നമായ കേരളീയ ഭക്ഷണവിഭവങ്ങൾ,
കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രമീകരിച്ച ഗെയിമുകൾ,സ്പോർട്സ് മത്സരങ്ങൾ,സംഗീത വിനോദ പരിപാടികൾ,പരമ്പരാഗത സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവ ആഘോഷത്തിനുചെയ്തന്യം പകർന്നു.
കുട്ടികൾക്കായി പ്രത്യേകം സംഘടിപ്പിച്ച ഗെയിമുകളും മത്സരങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആസ്വാദ്യകരമായ അനുഭവമായി. മുതിർന്നവരുടെ വിനോദ മത്സരങ്ങളും കലാവിഷ്കാരങ്ങളും സമൂഹ ബന്ധം ഉറപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

പിക്നിക്ക് ഡയറക്ടർ സാബു മാത്യു, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സജീവപങ്കാളിത്തം പിക്നിക്കിന്റെ വിജയകരമായി നടത്തിപ്പിനു മു തൽക്കൂട്ടായിരുന്നു.
അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര ആഘോഷത്തിൽ പങ്കെടുത്തവരെ നന്ദി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page