മംഗളൂരു: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. ബല്‍ത്തങ്ങാടി
കണിയൂര്‍ പിലിഗുഡു സ്വദേശി യശോധര ഷെട്ടിയുടെ മകള്‍ സാന്‍വി ഷെട്ടി(18)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സിയിലായിരുന്നു. കഴിഞ്ഞ ആഴ്ച ബാധിച്ച പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ മരിച്ചു.
