നടി അര്‍ച്ചനാ കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അര്‍ച്ചനാ കവി വിവാഹിതയായി. റിക്ക് വര്‍ഗീസാണ് വരന്‍. ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തി’യെന്നും എല്ലാവര്‍ക്കും അതിന് കഴിയട്ടെയെന്നും താരം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് അവതാരക ധന്യാ വര്‍മയാണ് വിവാഹവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘എന്റെ പ്രിയപ്പെട്ടവള്‍ വിവാഹിതയായി’ എന്ന കുറിപ്പിനൊപ്പം വിവാഹചിത്രവും ധന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിക് വര്‍ഗീസ് അര്‍ച്ചനാ കവിയെ മിന്നുകെട്ടുന്ന വീഡിയോവും പോസ്റ്റിനൊപ്പമുണ്ട്. നിരവധിപ്പേരാണ് അര്‍ച്ചനയുടെ ഭാവി ജീവിതത്തിന് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്. അര്‍ച്ചനാ കവിയുടെ രണ്ടാം വിവാഹമാണിത്.
2016ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ താരം വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. നീലത്താമരയുടെ റീമേക്കിലൂടെയാണ് അര്‍ച്ചന വെള്ളിത്തിരയിലെത്തുന്നത്. അടുത്തിടെ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ അവര്‍ വീണ്ടും അഭിനയരംഗത്തെത്തിയിരുന്നു. പിന്നീട്
വ്‌ളോഗുകളിലൂടെയാണ് പിന്നീട് സജീവമായത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഡന്റിറ്റിയെന്ന ചിത്രത്തിലൂടെ അവര്‍ അഭിനയ രംഗത്തേക്ക് മടങ്ങി വന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഓക്‌സിജന്‍ മാസ്‌ക്ക് ഊരിയാല്‍ ജീവന്‍ പോകുമെന്ന് മംഗ്‌ളൂരു ഡോക്ടര്‍; നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചിതയൊരുക്കി, മാസ്‌ക്ക് മാറ്റി ഏറെ നേരം കഴിഞ്ഞപ്പോള്‍ കാലുകള്‍ക്ക് അനക്കം, കുമ്പള കഞ്ചിക്കട്ട സ്വദേശിയായ വയോധികന്‍ ജന. ആശുപത്രിയില്‍ ചികിത്സയില്‍
വീട്ടില്‍ മറ്റാരും ഇല്ലാത്ത തക്കത്തില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ വെള്ളച്ചാലിലെ ഖാലിദ് മുസ്ലിയാറെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

You cannot copy content of this page