ദുഃസ്വപ്‌നം കാണാതിരിക്കാന്‍ മന്ത്രവാദം; പൂജയ്ക്കിടയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മാന്ത്രികന്‍ അറസ്റ്റില്‍

കോഴിക്കോട്: ദുഃസ്വപ്‌നം കാണാതിരിക്കാന്‍ ചരട് പൂജിച്ച് കെട്ടാനായി എത്തിയ വിദ്യാര്‍ത്ഥിനിയെ മന്ത്രവാദി പീഡിപ്പിച്ചതായി പരാതി. പരാതിയില്‍ മന്ത്രവാദിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട്, പറമ്പിക്കടവ്, കുന്നത്തു മലയില്‍ താമസക്കാരനായ വയനാട്, മുട്ടില്‍ സ്വദേശി കുഞ്ഞുമോനെ (42) ആണ് ചേവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി മഹേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഉറക്കത്തില്‍ ദുഃസ്വപ്‌നം കാണുന്നതിനു പരിഹാരമായി ചരട് പൂജിച്ച് കെട്ടാനാണ് വിദ്യാര്‍ത്ഥിനി മാതാവിനൊപ്പം മന്ത്രവാദിയുടെ പറമ്പിക്കടവിലുള്ള വീട്ടില്‍ എത്തിയത്. പൂജ ചെയ്യണമെന്നും ഇതിനുള്ള സാധനങ്ങളുമായി എത്തണമെന്നും മന്ത്രവാദി നിര്‍ദ്ദേശിച്ചു. ഇതു …

ഷോർട്ട് സർക്യൂട്ട്: ഫ്രിഡ്ജ് കത്തി നശിച്ചു, നാട്ടുകാരുടെ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി

മൊഗ്രാൽ:മൊഗ്രാൽ ചാളിയങ്കോട് നിഷാദ് ക്വാർട്ടേഴ്സിലെ മത്സ്യ വില്പന തൊഴിലാളി പി ശരീഫ് ഹസൈനാറിന്റെ വീട്ടിലെ ഫ്രിഡ്ജ് കത്തിനശിച്ചു. ഷോട്ട് സർക്യൂട്ട് ആണ് കാണാമെന്നു സംശയിക്കുന്നു.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഫ്രിഡ്ജിന് തീപിടിക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ശരീഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റൂമിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപവാസികളും, ക്വാർട്ടേഴ്സിലെ താമസക്കാരും അടുക്കള ഭാഗത്തെ വാതിൽ തകർത്ത് അകത്തുകയറിയാണ് തീ അണച്ചത്. അപ്പോഴേക്കും ഫ്രിഡ്ജ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമീപവാസികളുടെ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി.

സ്‌കൂളില്‍ പോയ 14 കാരനെ കാണാതായെന്നു പരാതി

കാസര്‍കോട്: ചൊവ്വാഴ്ച രാവിലെ സ്‌കൂളില്‍ പോയ മീത്തല്‍ മാങ്ങാടു പുതിയ കണ്ടത്തിലെ അബ്ദുള്‍ റഹിമാന്റെ മകന്‍ അബ്ദുള്‍ വാസിദി(14)നെ കാണിനില്ലെന്നു പരാതി. ഇതു സംബന്ധിച്ചു കുട്ടിയുടെ ബന്ധുവായ അബ്ബാസ് ബേക്കല്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതിപ്പെട്ടു. അബ്ദുള്‍ വാസിദിനെ കണ്ടുകിട്ടുന്നവര്‍ വിവരം മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടറെയോ, എസ് ഐ യെയോ, പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നു പൊലീസ് അഭ്യര്‍ത്ഥിച്ചു.

കൊളത്തൂരില്‍ പന്നികളുടെ വിളയാട്ടം; വ്യാപകമായി നെല്‍കൃഷി നശിപ്പിച്ചു, പന്നി ആക്രമണം കൊയ്ത്തിനുള്ള തയ്യാറെടുപ്പിനിടയില്‍

കാസര്‍കോട്: ബേഡകം പഞ്ചായത്തിലെ കൊളത്തൂര്‍ വയലില്‍ പന്നിക്കൂട്ടം വ്യാപകമായി നെല്‍കൃഷി നശിപ്പിച്ചു. ശ്രീവിദ്യ, കുഞ്ഞമ്പു എന്നിവരുടെ വയലിലാണ് പന്നികള്‍ കൂട്ടത്തോടെ എത്തിയത്.ബുധനാഴ്ച കൊയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഈ കര്‍ഷകര്‍. ഇതിനിടയില്‍ ചൊവ്വാഴ്ച രാത്രി ശക്തമായി പെയ്ത മഴ കാരണം നെല്‍വയലില്‍ വെള്ളം കയറി. ഇതു കാരണം യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തും മുടങ്ങി. മയിലുകളുടെ ശല്യത്തെ അതിജീവിച്ചാണ് കുളത്തൂരില്‍ കര്‍ഷകര്‍ ഇത്തവണ നെല്‍കൃഷി ഇറക്കിയിരുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍കൃഷി ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുകയെന്നു കര്‍ഷകര്‍ പറയുന്നു.അതേസമയം കഴിഞ്ഞ …

ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന വിവരം പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞു; ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ മറ്റു മൂന്നു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ മര്‍ദ്ദിച്ചു ഇവര്‍ക്കെതിരെ കേസ്; സംഭവം മുട്ടം കുനില്‍ സ്‌കൂളില്‍

കാസര്‍കോട്: മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവന്ന കാര്യം പ്രിന്‍സിപ്പലിനോട് പറഞ്ഞ പെണ്‍കുട്ടികളെ ഫോണ്‍ കൊണ്ടു വന്ന വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു. ഈ വിദ്യാര്‍ത്ഥിയെ മറ്റു മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ അക്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. തിങ്കളാഴ്ച 10 മണിയോടെ മുട്ടം കുനില്‍ സ്‌കൂളിലാണ് സംഭവം. മംഗല്‍പാടി, നയാബസാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം, ബംബ്രാണ, ഉപ്പള സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരനായ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ …

വൃക്കരോഗം; ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ യാത്രയായി

കാസര്‍കോട്: വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ യാത്രയായി. നീര്‍ച്ചാല്‍, ഏണിയാര്‍പ്പ്, ബുര്‍ഡടുക്കയിലെ ഉദയകുമാര്‍ (56) ആണ് മരിച്ചത്. കുമ്പള -മുള്ളേരിയ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗുരുവായൂരപ്പന്‍ ബസിലെ കണ്ടക്ടറായിരുന്നു. നേരത്തെ കാസര്‍കോട്- തലപ്പാടി റൂട്ടിലും സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു.ശ്വാസതടസ്സത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം. പരേതരായ ഡ്രൈവര്‍ ബാലകൃഷ്ണന്‍- പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: പൂര്‍ണ്ണിമ. മക്കള്‍: പ്രണവ്, വിസ്മയ. സഹോദരങ്ങള്‍: വിനോദ, നാരായണ, അജിത് കുമാര്‍ (ഡ്രൈവര്‍).

ബദിയടുക്ക, ബോള്‍ക്കട്ടയില്‍ കാറിടിച്ച് കര്‍ഷകന് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കര്‍ഷകന്‍ കാറിടിച്ച് മരിച്ചു. പെര്‍ഡാല, ബോള്‍ക്കട്ട, അനുഗ്രഹ കോംപ്ലക്‌സിലെ താമസക്കാരനായ സി. ഗോപാലകൃഷ്ണഭട്ട് (74) ആണ് മരിച്ചത്. ചെമ്പല്‍ത്തിമാറുവിലാണ് തറവാട് വീട്.ചൊവ്വാഴ്ച സന്ധ്യയ്ക്ക് 7.15 മണിയോടെയാണ് അപകടം. വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ മുള്ളേരിയ ഭാഗത്തു നിന്നു അമിത വേഗതയില്‍ എത്തിയ കാറിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണഭട്ടിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അപകടത്തില്‍ ആദിത്യ എന്നയാള്‍ക്കെതിരെ ബദിയഡുക്ക പൊലീസ് …

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇടിമിന്നലിനെ സൂക്ഷിക്കണം, ഈ 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആറു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ …

പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സംവരണ വാർഡുകൾ ഇതാണ്

കാസർകോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ഗ്രാമത്തുകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുമ്പള, ബദിയഡുക്ക, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, ചെങ്കള എന്നീ പഞ്ചായത്തുകളിലെയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, വലിയപറമ്പ, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളിലെയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെയും …

ബി.പി പരിശോധിക്കാൻ വിസമ്മതിച്ചു: ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗിയുടെ ബ്ലഡ് പ്രഷർ പരിശോധിക്കാൻ വിസമ്മതിച്ച വനിതാ ഡോക്ടർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ കാസർകോട് ഡി.എം.ഒ. രേഖാമൂലം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 2021 സെപ്റ്റംബർ 29 നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. താൻ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുകയായിരുന്നുവെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ബി.പി. പരിശോധിക്കണമെങ്കിൽ വെള്ളിയാഴ്ച വരാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ കെ.വി ജോൺസൺ പറഞ്ഞു.2021 സെപ്റ്റംബർ …

പുക ഉയർന്ന് നിമിഷങ്ങൾക്കകം തീ പിടിത്തം, രാജസ്ഥാനിൽ ബസ് കത്തി 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്, മൃതദേഹം തിരിച്ചറിയാൻ ഡി എൻ എ ടെസ്റ്റ് നടത്തും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജയ്സാൽമിർ: രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് 20 പേർ വെന്തു മരിച്ചു. ജയ്സാൽമിറിനടുത്തുള്ള ഒരു പ്രദേശത്ത് വെച്ച് എസി സ്ലീപ്പർ ബസ്സിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജയ്സാൽമീർ-ജോധ്പൂർ ഹൈവേയിൽ വെച്ച് ഏകദേശം 3.30ഓടെ തീപിടുത്തം നടന്നതായാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ബസ്സിൽ 57 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന് പിൻഭാഗത്ത് നിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തി. എങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. 20 യാത്രക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. …