മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ മഴ ശക്തി പ്രാപിച്ചു. ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, സുബ്രഹ്‌മണ്യ, സുള്ള്യ എന്നിവിടങ്ങില്‍ കനത്ത മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുന്നു. മൂടല്‍ മഞ്ഞും മേഘാവൃതമായ കാലാവസ്ഥയും രാവിലെ പ്രകടമായിരുന്നു.
ശക്തമായ മഴയെത്തുടര്‍ന്നു 18 വരെ തീരപ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 18വരെ കൂടുതല്‍ വ്യാപകമായ മഴയും കാലാവസ്ഥാ വകുപ്പു മുന്നറിയിക്കുന്നു. ഇടിമിന്നലിനെ തുടര്‍ന്നു പലേടത്തും വൈദ്യുതി തടസ്സം അനുഭവപ്പെട്ടിരുന്നു.







