വിജയനഗര: കുദ്ദേബിഹാല്‍ താലൂക്ക് ബനോഷി ഗ്രാമത്തിലെ ബസമ്മ മനപ്പ ചലവാഡി (19)യെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയാണ്. മകളെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നു മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മുദ്ദേബിഹാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതയായ ബസമ്മ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി.
