മംഗളൂരു: കാര്‍ക്കള മുന്‍ എംഎല്‍എ ഡി. ഗോപാല്‍ ഭണ്ഡാരിയുടെ മകന്‍ ഹെബ്രി സ്വദേശി സുദീപ് ഭണ്ഡാരി (48)യെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ബ്രഹ്‌മാവറിനടുത്തുള്ള ബാര്‍കൂറിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സുദീപ് ഭണ്ഡാരി ഹെബ്രിയില്‍ ഒരു വൈന്‍ ഷോപ്പ് നടത്തിവരികയായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം വ്യക്തമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാകാം ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു. ബ്രഹ്‌മാവര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
