കാസര്‍കോട്: പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമത്തിനുള്ള നറുക്കെടുപ്പ് തുടങ്ങി.
കാറഡുക്ക മഞ്ചേശ്വരം കാഞ്ഞങ്ങാട് ബ്ലോക്കുകളില്‍ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടത്തി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ ആണ് നറുക്കെടുപ്പ് നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ ഷൈനി ഡെപ്യൂട്ടി ഡയറക്ടര്‍ കെവി ഹരിദാസ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങളുടെ സംവരണ നറുക്കെടുപ്പാണ് നടത്തിയത്. 14ന് നീലേശ്വരം പരപ്പ, കാസര്‍കോട്, ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ (www.sec.kerala.gov.in) ലഭിക്കും.
