കാസര്‍കോട്: റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാലെ കാറുമായി എത്തി മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തിയതായി പരാതി. മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു.
ഹൊസബെട്ടുവിലെ റാഫില്‍ (45), ഉദ്യാവാറിലെ ജലാലുദ്ദീന്‍ ഫൈസല്‍ (45) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
