കുമ്പള: ടൗണിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ രീതി അശാസ്ത്രീയമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡണ്ട് രാജേഷ് മനയത്ത് ആരോപിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരം ബസ് യാത്രക്കാര്‍ക്ക് വളരെ അധികം പ്രയാസം ഉണ്ടാകുന്നു. കുമ്പള യുടെ മിനി സിവില്‍ സ്റ്റേഷനെന്ന് അറിയപ്പെടുന്ന പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് എത്തിപ്പെടാന്‍ ദീര്‍ഘദൂരം കാല്‍ നടയാത്ര നടത്തണം. ശ്രീകാണിപുര ഗോപാല കൃഷ്ണ ക്ഷേത്രം, പഞ്ചായത്തു ഓഫീസ്, പൊലീസ് സ്റ്റേഷന്‍, വിവിധ ഓഫീസുകള്‍, മല്‍സ്യ ഇറച്ചി മര്‍ക്കറ്റുകളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തു അടിയന്തര ട്രാഫിക് കമ്മിറ്റി വിളിച്ചുചേര്‍ത്ത് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഓട്ടോകളുടെ രജിസ്‌ട്രേഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
