ബേക്കല്‍: നിലവിലുള്ള സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനിലെ പിളര്‍പ്പിന് ശേഷം സംസ്ഥാന തലത്തില്‍ ചെറൂട്ടി മുഹമ്മദ്, എ.എം ഹബീബുള്ള സലാഹുദ്ദീന്‍ മമ്പാട്, റോയല്‍ മുസ്തഫ, ശാഹുല്‍ ഹമീദ് കൊണ്ടോട്ടി, യൂസുഫ് കാളികാവ് എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച ഫുട്ബോള്‍ അസോസിയേഷന്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റിയുടെ ജില്ലാ ഘടകം നിലവില്‍ വന്നു
മാണിക്കോത്ത് ചേര്‍ന്ന യോഗം സംസ്ഥാന ചെയര്‍മാന്‍ ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.എ മുന്‍ ജില്ലാ ട്രഷറര്‍ സൈനുദ്ധീന്‍ പടന്ന, അധ്യക്ഷത വഹിച്ചു. ജില്ലാ ടൂര്‍ണമെന്റ് കമ്മിറ്റി പ്രസിഡണ്ടായി ചോണായി മുഹമ്മദ് കുഞ്ഞിയേയും ജനറല്‍ സെക്രട്ടറിയായി അക്ബര്‍ അഞ്ചിലത്ത്, ട്രഷറര്‍ ഹസ്സന്‍ യാഫ എന്നിവരെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: മൊയ്തീന്‍ കുഞ്ഞി, ജാസിര്‍, മുനീര്‍ മില്‍ട്രി (വൈ. പ്രസി.), തഫ്‌സീര്‍ ബീരിച്ചേരി, സിറാജ് സിറ്റിസണ്‍ (ജോ.സെക്ര.). എസ്.എഫ്.എ ജില്ലാ ഭാരവാഹികള്‍ പി.എം.എ റഹ്‌മാന്‍,(പ്രസി.), സൈനുദ്ദീന്‍ പടന്ന, (ജന. സെക്ര.), മുഹമ്മദ് എ.എഫ്.സി ബീരിച്ചേരി(ട്രഷ.).
സീസണിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കാന്‍ കുറിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ പ്രമുഖ ക്ലബ്ബ് പ്രതിനിധികള്‍ പങ്കെടുത്തു.
ചോണായി മുഹമ്മദ് കുഞ്ഞി സ്വാഗതവും, അക്ബര്‍ അഞ്ചിലത്ത് നന്ദിയും പറഞ്ഞു.
