കള്ള് ഷാപ്പിൽ വച്ച് വിദേശ മദ്യം കഴിക്കാൻ അനുവദിച്ചില്ല, ജീവനക്കാരനെ തല്ലിക്കൊന്നു, യുവാവ് അറസ്റ്റിൽ

പാലക്കാട്: ഷാപ്പിൽ വച്ച് മദ്യം കഴിക്കാൻ അനുവദിക്കാത്ത വിരോധത്തിൽ ജീവനക്കാരനെ യുവാവ് തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി കൊഴിഞ്ഞമ്പാറയിലാണ് സംഭവം. മുണ്ടൂർ പന്നമല എൻ. രമേഷ് (50) ആണ് മരിച്ചത്. പ്രതി ചള്ളപ്പാത എംഷാഹുൽ ഹമീദി(38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പ്രദേശവാസികൾ രമേഷ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപനശലയ്ക്ക് സമീപത്തുള്ള കള്ളുഷാപ്പിലെ താൽക്കാലിക തൊഴിലാളിയാണ് രമേഷ്. ഷാഹുൽ ഹമീദ് വിദേശ മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുയത് രമേഷ് തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെ നിന്നും പോവുകയും ചെയ്തു. രാത്രി എട്ടരയോടെ കള്ള്ഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിൻതുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആന്തരിക രക്ത‌സ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മർദനത്തെ തുടർന്ന് നിലത്തുവീണ രമേഷിന്റെ നെഞ്ചത്ത് ചവിട്ടിയതായിരിക്കാം രക്തസ്രാവത്തിനു കാരണമെന്നാണ് നിഗമനമെന്നു ഡോക്‌ടർമാർ പറഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളില്‍ ലഡു പൊട്ടി; പ്രധാന മത്സരം ലീഗും കോണ്‍ഗ്രസും തമ്മില്‍; സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിയാതെ വോട്ടര്‍മാര്‍
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: അതിര്‍ത്തിയിലെ പരിശോധനയ്ക്ക് കര്‍ണ്ണാടക പൊലീസിന്റെ സഹായം; കേരള പൊലീസ് ഉദ്യോഗസ്ഥര്‍ മംഗ്‌ളൂരു സിറ്റി പൊലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി

You cannot copy content of this page