വിദ്യാനഗര്‍: നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പ്രതീകമായ കസ്തൂര്‍ബാ ഗാന്ധി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വനിതാ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ മഹതിയാണെന്ന് ഡി.സി.സി.പ്രസിഡണ്ട് പി.കെ. ഫൈസല്‍ അഭിപ്രായപ്പെട്ടു. കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാനകമ്മിററിയുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസുകളില്‍ കസ്തൂര്‍ബാ ഗാന്ധിയുടെ ഫോട്ടോ അനാഛാദനം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് ഡി.സി.സി. ഓഫീസില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന അദ്ധ്യക്ഷ ഡോ.പി.വി.പുഷ്പജ ആധ്യക്ഷ്യം വഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.സി. പ്രഭാകരന്‍, പി.വി സുരേഷ്, ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ രാഘവന്‍കുളങ്ങര, സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ശ്രീജ പുരുഷോത്തമന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം.രാജീവന്‍ നമ്പ്യാര്‍, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എ. വാസുദേവന്‍, യു.ഡി.എഫ് ബ്ലോക്ക് ചെയര്‍മാന്‍ കെ. ഖാലിദ്, കുറ്റിക്കോല്‍ ബാങ്ക് പ്രസിഡണ്ട് ശ്രീധരന്‍ നായര്‍, ഇ ശാന്ത കുമാരി, പി.കെ. രഘുനാഥ്, വി.വി.രാജന്‍, അര്‍ജുന്‍ തായലങ്ങാടി, പി.കെ. വിജയന്‍, ലത പനയാല്‍, കെ.പ്രമീള ടീച്ചര്‍, കെ.രമണി, പീതാംബരന്‍ പാടി, ഇ വിനോദ് കുമാര്‍ സംസാരിച്ചു.
