പയ്യന്നൂര്‍: മകളെ വീട്ടില്‍ നിന്ന് അടിച്ചിറക്കി പുസ്തകങ്ങളും വാച്ചും ഉള്‍പ്പെടെ സാധനങ്ങള്‍ തീയിട്ട് നശിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെറുപുഴ കുണ്ടങ്കട സ്വദേശി ജയ്മോനെ (41) ആണ് ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. വിനീഷും സംഘവും അറസ്റ്റു ചെയ്തത്.
ചിറ്റാരിക്കാല്‍, പെരിങ്ങോം, ചെറുപുഴ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളില്‍ പ്രതിയായിരുന്നു ജയ്മോന്‍. സ്ത്രീകളെ ഉപദ്രവിക്കല്‍, ഭാര്യയെ ഉപദ്രവിക്കല്‍, അടിപിടി എന്നിവയുള്‍പ്പെടെയുള്ള കേസുകളിലാണ് പ്രതിയായിരുന്നത്. നേരത്തെ ഗുണ്ട ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായിരുന്ന മകളെ അടിച്ച് വീടിന് പുറത്താക്കുകയും പുസ്തകങ്ങളും വാച്ചും കോസ്മെറ്റിക് സാധനങ്ങളും ഉള്‍പ്പെടെ അഗ്‌നിക്കിരയാക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് ജയ്മോന്റെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതോടെ സ്ഥലത്ത് നിന്ന് മുങ്ങിയ ജയ്മോനെ തിങ്കളാഴ് കണ്ണൂരില്‍ വച്ചാണ് പിടികൂടിയത്. എസ്.ഐ ഗംഗാധരന്‍, എ.എസ്.ഐ സുഭാഷ്, പൊലീസുകാരായ അഷ്റഫ്, ജോമോന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
