കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍, ഉളിയത്തടുക്ക, ജി കെ നഗര്‍, ഗുവത്തടുക്കയിലെ വിന്‍സന്റ് ക്രാസ്തയുടെ മകള്‍ സൗമ്യ ക്രാസ്ത (25)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചുവെങ്കിലും ഉണര്‍ന്നില്ല. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മരണപ്പെട്ടുവെന്നാണ് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ഫ്‌ളോറ ക്രാസ്ത. സഹോദരങ്ങള്‍: സീവന്‍ ക്രാസ്ത, അവിനാഷ് ക്രാസ്ത, രൂപ ക്രാസ്ത, കവിതാ ക്രാസ്ത.
