കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ബാംഗ്ലൂരുവില്‍ നിന്നും പിടിയില്‍. പടന്ന, കൈപ്പാട്ടെ അബ്ദുല്‍ മനാഫി (29) നെയാണ് അറസ്റ്റു ചെയ്തത്. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ചന്തേര പൊലീസാണ് കേസെടുത്തത്.
ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ചന്തേര ഇന്‍സ്പെക്ടര്‍ എം.പ്രശാന്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ജിയോ സദാനന്ദന്‍, രഘുനാഥന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേള്‍ക്ക് റിമാന്റ് ചെയ്തു.
