പുത്തൂര്‍: സുഹൃത്തുക്കളായ രണ്ടുയുവതികളെ കാണാതായതായി പരാതി. പുത്തൂര്‍ ഇന്നമോഗ്രു സ്വദേശിനി മോനിഷ (23), മാണ്ഡ്യ പാണ്ഡവപുരയിലെ ദിവ്യ (20) എന്നിവരെയാണ് കാണാതായത്. ഇരുവരും മാണ്ഡ്യയില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. നാല് ദിവസം മുമ്പ് ദിവ്യ, മോനിഷയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും അതിനുശേഷം കാണാതായെന്നുമാണ് വിവരം. കാണാതായ പരാതിയെ തുടര്‍ന്ന് പുത്തൂര്‍ റൂറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടുപേരും കേള്‍വിശക്തിയും സംസാരശേഷിയും കുറഞ്ഞവരാണെന്നാണ് വിവരം.
