കാസർകോട്:കമ്പാർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സവത്തിൽ
അത്ലറ്റിക്സിൽ കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് ചാമ്പ്യന്മാരായി. മിറാക്കിൾ ക്ലബ്ബാണ് റണ്ണേർസ്. 73 പോയിൻ്റ് നേടിയാണ് യങ് ചാലഞ്ചേർസ് ക്ലബ്ബ് ജേതാക്കളായത്.
മിറാക്കിൾ ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.കലാ മത്സരങ്ങൾ ഞായറാഴ്ച മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. അറ്റ്ലറ്റിക്സിൽ ചാമ്പ്യന്മാരായ ടീമിനെ കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് കമ്മിറ്റി അഭിനന്ദിച്ചു.
