മലപ്പുറം: ജില്ലയില്‍ ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു.
മാറാക്കരയിലാണ് ശനിയാഴ്ച 14 വയസുകാരിയുടെ വിവാഹ നിശ്ചയത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്. പരിസരവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും നേരത്തെ വിവരം ലഭിച്ചിരുന്നു. വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കുടുംബം അത് അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കാടാമ്പുഴ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. നിലവില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനായാണ് പെണ്‍കുട്ടി.
പെണ്‍കുട്ടിയെ ഇപ്പോള്‍ സിഡബ്ല്യുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ജില്ലാ വനിതാ ശിശു വികസന ഓഫിസറോട് റിപ്പോര്‍ട്ട് തേടി.
Child marriage attempt in malappuram