കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന അയല്‍ക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക് ബാക്ക് ടു ഫാമിലി-2025 പദ്ധതിക്ക് കുമ്പളയില്‍ തുടക്കമായി.
സ്ത്രീ ശാക്തീകരണം, സുരക്ഷിത ബാല്യം, മികവാര്‍ന്ന രക്ഷാകര്‍ത്വം,കുടുംബം ആരോഗ്യം,കുട്ടിയും അവകാശവും എന്നിവ മുന്‍നിര്‍ത്തി പൗരബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും,കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം പരിപോഷിപ്പിക്കുക, സ്ത്രീ ശാക്തീകരണം, ആരോഗ്യ സാക്ഷരതയുള്ള കുടുംബം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സാധ്യമായ അവധി ദിവസങ്ങളില്‍ ഓരോ സിഡിഎസ് കേന്ദ്രങ്ങളെയും ഉപയോഗിച്ച് ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുള്ള ബാക്ക് ടു ഫാമിലി-2025 എന്ന പേരില്‍ കുടുംബങ്ങളിലേക്ക് ക്യാമ്പയിന്‍ നടത്തുന്നതാണ് പ്രസ്തുത പദ്ധതി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ കദീജ ആധ്യക്ഷ്യം വഹിച്ചു.സിഡിഎസ് വൈസ് പ്രസിഡണ്ട് ചന്ദ്രാവതി,ജില്ലാ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ അനുശ്രീ,സിഡിഎസ് സെക്രട്ടറി ഷൈജു, സിഡിഎസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
