കാസര്‍കോട്: മുത്തൂറ്റ് ഫിന്‍കോര്‍പ് കുമ്പള ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 2.3 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ശാഖാ മാനേജര്‍ നീലേശ്വരം, പേരാല്‍, പൂവാലംകൈയിലെ ശ്രീകലഷിജുവിന്റെ പരാതിപ്രകാരം കുമ്പള പൊലീസ് കേസെടുത്തു. കാസര്‍കോട്, തെരുവത്തെ കെ മുഹമ്മദ് സലീമി(29)നെതിരെയാണ് കേസ്. സെപ്തംബര്‍ 29 ന് ആണ് ഇയാള്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തതെന്നു ശ്രീകല നല്‍കിയ പരാതി പ്രകാരം കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
