കാസര്‍കോട്: കുഡ്‌ലുവില്‍ ഓട്ടോയില്‍ കടത്തിയ 108 ലിറ്റര്‍ കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. കുഞ്ചത്തൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. കുഞ്ചത്തൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്തെ നിഷാന്ത് നിവാസിലെ ബി പ്രശാന്ത്(36) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെ കുഡ്ലു ഗംഗൈ റോഡ് ജംങ്ഷനില്‍ കാസര്‍കോട് റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്തും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പ്രദേശത്ത് വില്‍പനയ്ക്കാണ് ഓട്ടോയില്‍ മദ്യമെത്തിച്ചത്. മദ്യക്കടത്തിനെ കുറിച്ച് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വാഹനവും മദ്യവും തൊണ്ടിസാധനങ്ങളും കസ്റ്റഡിയിലെടുത്ത് റേഞ്ച് ഓഫിസില്‍ ഹാജരാക്കി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എവി പ്രശാന്ത് കുമാര്‍, എം അനുരാഗ്, വി നിഖില്‍, എന്‍വി അശ്വിന്‍, ഡ്രൈവര്‍ മൈക്കല്‍ ജോസഫ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
