പി പി ചെറിയാൻ
ന്യൂയോർക്ക്: പ്രശസ്തമായ യു.എസ്. മക്ആർതർ ഫെലോഷിപ്പ് അവാർഡ് ലഭിച്ച 22 പേരിൽ 2 ഇന്ത്യൻ -അമേരിക്കൻ ഗവേഷകർ. ഇന്ത്യൻ വംശജനായ നബറൂൺ ദാസ്‌ഗുപ്തയും മലയാളി പാരമ്പര്യമുള്ള ഡോ. തെരേസ പുത്തുസ്ശേരിയുമാണ്ഫെലോഷിപ്പ് ലഭിച്ച ഇൻഡ്യൻ വംശജർ . ഫെലോഷിപ്പ് അമേരിക്കയുടെ ഏറ്റവും മഹത്തായ അംഗീകാരങ്ങളിൽ ഒന്നാണ്, “ജീനിയസ് ഗ്രാന്റ്” എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിജയികൾക്ക് 800,000 ഡോളർ (ഏകദേശം ₹6.6 കോടി) സമ്മാനമായി ലഭിക്കും.
നബറൂൺ ദാസ്‌ഗുപ്ത ന്യൂൺസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന ഒരു എപ്പിഡെമിയോളജിസ്റ്റും ഹാർ റെഡക്ഷൻ പ്രവർത്തകനുമാണ്. മയക്കുമരുന്ന് അതിരുകൾ കുറയ്ക്കാനും പൊതുജനങ്ങളെ വൈജ്ഞാനികമായി ബോധവത്ക്കരിക്കാനനുമുള്ള ശ്രമങ്ങൾ അദ്ദേഹം തുടരുന്നു.
ഡോ. തെരേസ പുത്തുസ്ശേരി കൺസെർവ്വേറ്റീവ് ന്യുറോബയോളജിയിലും ഓപ്റ്റോമെട്രിയിലും ഗവേഷണം തുടരുന്നു. കാഴ്ചയുടെ പ്രക്രിയയെക്കുറിച്ചുള്ള പുത്തൻ കണ്ടെത്തലുകൾ നടത്തിയതിലൂടെ, ഗ്ലോക്കോമ, മാകുലാർ ഡിജനറേഷൻ പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സയിൽ പുതിയ വഴികൾ തുറക്കാനാണുശ്രമിക്കുന്നത്. ബർക്ക്ലിയിലെ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറാണ്.