മംഗളൂരു: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്ത ആളെ മംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തു. കഡബ രാമകുഞ്ച സ്വദേശി ബീജത്തലി ഹൗസിലെ സയ്യിദ് ഇബ്രാഹിം തങ്ങള്‍ (55) ആണ് അറസ്റ്റിലായത്. മംഗളൂരുവിലെ ഉര്‍വ സ്റ്റോഴ്സിന് സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തു. പ്രതിയെ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും ബെംഗളൂരുവിലെ എന്‍ഐഎ കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയിലും ഹാജരാക്കി. ഒക്ടോബര്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 2022 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പിഎഫ്‌ഐയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു നിരോധിച്ചിരുന്നു.
