തിരുവനന്തപുരം: അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകന്‍ രാജേഷാണ് അക്രമം നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ രാജേഷിനെ പൊലീസ് എത്തി പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. എന്നും വീട്ടില്‍ മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പൊലീസിന് അയല്‍വാസികള്‍ മൊഴി നല്‍കി. ക്രൂരമായി മര്‍ദനമേറ്റാണ് ശനിയാഴ്ച രാത്രി സുധാകരന്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോട് രാജേഷ് അമ്മാവനെ കുളിപ്പിക്കാനായി പുറത്തിറക്കിയപ്പോള്‍ ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് തന്നെ പിടികൂടുമെന്ന് മനസിലാക്കിയ രാജേഷ് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മുങ്ങി. മണ്ണന്തലയില്‍ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച രാജേഷിന്റെ എതിര്‍ സംഘത്തില്‍പെട്ട ഗുണ്ടകള്‍ താമസിക്കുന്ന വീടിന് നേരെ ബോംബെറിഞ്ഞ് ആക്രമണം നടത്തിയിരുന്നു.







