കുമ്പള: മഡ്ക കളിക്കുകയായിരുന്ന മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പിടിയിലായവരില്‍ നിന്നു 2,44,800 രൂപ പൊലീസ് പിടിച്ചെടുത്തു. ദേവി നഗറിലെ വിഘ്‌നേഷ് (26), ശാന്തിപ്പള്ളയിലെ ശരണ്‍കുമാര്‍ (39), സൂരംബയലിലെ പ്രവീണ്‍ കുമാര്‍ (30) എന്നിവരെയാണ് എസ് ഐ മാരായ ശ്രീജേഷ്, അനന്തകൃഷ്ണന്‍, പൊലീസുകാരായ അനൂപ്, പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ശാന്തിപ്പള്ളയില്‍ നിന്നു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ലോട്ടറി ആക്ട് പ്രകാരം കേസെടുത്തു.
