കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘അവിഹിതം’ നാളെ പ്രദര്‍ശനത്തിനെത്തും. കാഞ്ഞങ്ങാട്ടെ ഗ്രാമ പശ്ചാത്തലത്തില്‍ യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ നടിനടന്മാര്‍ അഭിനയിക്കുന്നു. പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്‍കി ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ അംഗീകാരവും ദേശീയ അവാര്‍ഡും നേടിയ സംവിധയകനാണ് സെന്ന ഹെഗ്‌ഡെ. ഈ ഫാമിലി ഫണ്‍ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍)എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം-ശ്രീരാജ് രവീന്ദ്രന്‍, രമേഷ് മാത്യുസ്, സംഗീതം-ശ്രീരാഗ്, പി ആര്‍ഒ: എ എസ് ദിനേശ്.
