തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം; 10 കടകൾ പൂർണമായും കത്തിയമർന്നു, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം, ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് ആരോപണം

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് സംശയിക്കുന്നു. ആളപായമുണ്ടായതായി വിവരമില്ല. രണ്ടു കോംപ്ലക്സുകളിലെ അൻ‌പതോളം സ്ഥാപനങ്ങളിലേക്ക് തീ പടർന്നതായി വ്യാപാരികൾ പറഞ്ഞു. തീപിടിത്തമുണ്ടായ കട‌യ്ക്കു സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ വിൽപനശാലകളിലേക്കും തീ പടർന്നത് സ്ഥിതി …

മടക്കര തോണി അപകടം; കാണാതായ പൂഴിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: മടക്കര മത്സ്യബന്ധന തുറമുഖത്തിന് സമീപം തോണിയില്‍ ബോട്ടിടിച്ച് കാണാതായ പൂഴിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധര(50)ന്റെ മൃതദേഹമാണ് കാവുഞ്ചിറ കൃത്രിമ ദ്വീപിനു സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 7.45 ഓടയാണ് അപകടം നടന്നത്. മടക്കര ഹാർബറിന് സമീപം അഴീമുഖത്ത് മീൻപിടുത്ത ബോട്ടും പൂഴി വാരലിൽ ഏർപ്പെട്ട തോണിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനിടെ ശ്രീധരൻ മുങ്ങിത്താണു പോയി. ഒപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ഫിഷറീസ് വകുപ്പിൻ്റെ റസ്ക്യുബോട്ടും കോസ്റ്റൽ പൊലീസും മീൻപിടുത്ത തൊഴിലാളികളും പുഴയിലും അഴിമുഖത്തും …

ചൗക്കിയിൽ ഓട്ടോയിൽ കടത്തിയ 22.5 കിലോ കഞ്ചാവ് പിടികൂടിയ കേസ്; പ്രതികൾക്ക് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും

കാസർകോട്: ഓട്ടോയിൽ കടത്തുകയായിരുന്ന 22.5കിലോ കഞ്ചാവു പിടികൂടിയ കേസിലെ പ്രതികൾക്കു പത്തുവർഷം കഠിനം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവും അനുഭവിക്കണം. നെല്ലിക്കട്ട ആമുസ് നഗറിലെ അബ്ദുൾ റഹ്മാൻ(55), പെരുമ്പളക്കടവ് കബീർ മൻസിലിലെ സി എ അഹമ്മദ് കബീർ(43), ആദൂർ കണ്ടറിൽ പോക്കറടുക്ക മൻസിലിൽ കെ പി മുഹമ്മദ് ഹാരീസ്(40) എന്നിവരാണ് …

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്നഹോര്‍ക്കൈയ്ക്ക്

2025ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്നഹോര്‍ക്കൈ ആണ് ജേതാവ്. ഹാന്‍ കാങ്ങിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്.ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് 2024-ല്‍ സാഹിത്യ നൊബേല്‍ ലഭിച്ചിരുന്നത്.വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.

ഉദുമ നിയോജക മണ്ഡലം യു ഡി എഫ് രാഷ്ട്രീയ പ്രചരണ വാഹന ജാഥ സമാപിച്ചു

കാസർകോട് : കേന്ദ്ര-കേരള സർക്കാറുകളുടെ ഭരണ വൈകല്യങ്ങൾ ജനമധ്യത്തിൽ വിജാരണ ചെയ്ത് ഉദുമ മണ്ഡലം യു ഡി എഫ് രാഷ്ട്രീയ പ്രചരണ ജാഥസമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പ്രചരണം 32 കേന്ദ്രങ്ങളിൽ പ്രയാണം നടത്തി മാങ്ങാട്ട് സമാപിച്ചു. സമാപന യോഗം ഡി സി സി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് ഡി സി …

ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിന്റെ പേരില്‍ ഡി.വൈ.എഫ്‌.ഐ നേതാക്കളുടെ മര്‍ദ്ദനം, തലയ്ക്ക് പരിക്കേറ്റ വിനേഷിന്റെ നില അതീവഗുരുതരം

പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ച യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരം. യുവാവ് വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. വാണിയംകുളം പനയൂര്‍ സ്വദേശി വിനേഷി(38)ന്റെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. തലക്കേറ്റ പരിക്കുകള്‍ അതീവ ഗുരുതരമാണെന്നു പൊലീസ് പറയുന്നു. സമൂഹമാധ്യമത്തില്‍ പോസ്റ്റിന് താഴെ കമന്റിട്ടതിന്റെ പേരിലാണ് ആക്രമണമെന്നാണ് വിവരം.ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ക്രൂരമര്‍ദനമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്രമണം വ്യക്തിപരമായ തര്‍ക്കങ്ങളെ തുടര്‍ന്നാണെന്ന് സിപിഎം പ്രതികരിച്ചു. ബുധനാഴ്ച രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മര്‍ദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതര്‍ …

അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അഞ്ചുദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെളളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിലുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാനസികാരോഗ്യ പരിശീലനം

മേല്‍പറമ്പ്: ലയണ്‍സ് ലോക മാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി മേല്‍പറമ്പ പോലീസ് സ്റ്റേഷനില്‍ പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് ‘മൈന്റ്‌സെറ്റ് മാറ്റേര്‍സ് ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് മനോജ് കുമാര്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജേസീസ് പരിശീലകന്‍ വി വേണുഗോപാല്‍ ക്ലാസെടുത്തു. തഹസില്‍ദാര്‍ രമേശന്‍ മുഖ്യാതിഥിയായിരുന്നു. സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, ക്ലബ്ബ് സെക്രട്ടറി എ ചന്ദ്രന്‍, ഗംഗാധരന്‍ നായര്‍, രാജശേഖരന്‍ സംസാരിച്ചു.

കാഞ്ഞങ്ങാട്ടെ ഗ്രാമ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘അവിഹിതം’ സിനിമ നാളെ പ്രദര്‍ശനത്തിനെത്തും

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘അവിഹിതം’ നാളെ പ്രദര്‍ശനത്തിനെത്തും. കാഞ്ഞങ്ങാട്ടെ ഗ്രാമ പശ്ചാത്തലത്തില്‍ യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ നടിനടന്മാര്‍ അഭിനയിക്കുന്നു. പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്‍കി ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ അംഗീകാരവും ദേശീയ അവാര്‍ഡും നേടിയ സംവിധയകനാണ് സെന്ന ഹെഗ്‌ഡെ. ഈ ഫാമിലി ഫണ്‍ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ …

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണി; സഹപാഠിയായ 13 കാരന്‍ പിടിയില്‍

പാലക്കാട്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണി. സംഭവത്തില്‍ സഹപാഠിയായ വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി. 13 വയസുള്ള പെണ്‍കുട്ടിയെയാണ് സഹപഠി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെരക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് കേസന്വേഷിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരേ കേസെടുത്തത്. കേസെടുത്ത പൊലീസ് ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി മല്ലത്തെ മൂന്നുവയസുകാരന്‍

കാസര്‍കോട്: മല്ലം മുണ്ടപള്ളത്തെ മൂന്നു വയസുക്കാരന്‍ ശ്രീയാന്‍ കൃഷ്ണ അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി നാടിന്റെ അഭിമാനമായി. ആല്‍ഫബറ്റിക് അക്ഷരങ്ങള്‍, സംഖ്യങ്ങള്‍, മാസങ്ങള്‍,ദിവസങ്ങള്‍, പഴങ്ങള്‍, പൂക്കള്‍, ശരീരഭാഗങ്ങള്‍, പക്ഷികള്‍, നിറങ്ങള്‍ തുടങ്ങിയവയുടെ പേരുകള്‍ വ്യത്യസ്ത ഭാഷകളില്‍ ഉച്ചരിച്ചാണ് ഈ കൊച്ചു മിടുക്കന്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. മുണ്ടപള്ളത്തെനവീനിന്റെയും സജിനിയുടെയും മകനാണ്.

ഹൈബ്രിഡ് കഞ്ചാവുമായി ഓണക്കുന്നില്‍ യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവ് ഓണക്കുന്നില്‍ പിടിയില്‍. കരിവെളളൂര്‍ ചേടിക്കുന്നിലെ ടിവിപി ഇന്‍ഷാദിനെയാണ് എക്‌സൈസ് ഇന്‍ന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും അറസ്റ്റുചെയ്തത്. കരിവെള്ളൂര്‍ ഓണക്കുന്ന് ഭാഗത്ത് പട്രോളിങിനിടെയാണ് യുവാവ് പിടിയിലായത്. രാത്രി കാലത്ത് ഓണക്കുന്നില്‍ യുവാക്കള്‍ തമ്പടിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് യുവാവ് കുടുങ്ങിയത്. 2 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 10 ഗ്രാം ഉണക്ക കഞ്ചാവും യുവാവില്‍ നിന്ന് പിടിച്ചെടുത്തു.

ഓടിക്കൊണ്ടിരിക്കെ മീന്‍ വണ്ടി കത്തി നശിച്ചു; സംഭവം മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ മീന്‍ കയറ്റിയ വാന്‍ കത്തി നശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് തക്ക സമയത്ത് എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയിലാണ് സംഭവം. തീപ്പിടിത്തത്തോടൊപ്പം ചെറിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത് പരിഭ്രാന്തിക്കിടയാക്കി. തീയണച്ചതോടെയാണ് പരിഭ്രാന്തി അകന്നത്.

ഇന്‍സ്റ്റഗ്രാം പരിചയം: 16കാരിയുടെ ഫോട്ടോ പങ്കുവെച്ചു; രണ്ടു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, പ്രതികളെ പിടികൂടിയതായി സൂചന

കാസര്‍കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയുടെ ഫോട്ടോകള്‍ പങ്കുവെച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അഫ്രീദ്, ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. ഇരുവരും പൊലീസിന്റെ പിടിയിലായതാണ് സൂചന.യുവാക്കളില്‍ ഒരാളാണ് പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോകളില്‍ കൈക്കലാക്കിയ ഇയാള്‍ സുഹൃത്തിനു അയച്ചു കൊടുക്കുകയായിരുന്നുവെന്നുവെന്നു പറയുന്നു തുടര്‍ന്ന് സുഹൃത്ത് പെണ്‍കുട്ടിയെ ബന്ധപ്പെട്ട പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി എത്തിയത്.

കേരള സര്‍ക്കാര്‍ വഞ്ചക സര്‍ക്കാര്‍: കുമ്മനം

ബദിഡുക്ക: കേരള സര്‍ക്കാരും സപ്ലൈക്കോയും സംഭരണ വില പോലും നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി ബദിയഡുക്ക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജലജീവന്‍ വഴിയുള്ള കുടിവെള്ള വിതരണം, സ്വച്ഛഭാരത് ശൗചാലയങ്ങള്‍, ഉജ്വല സൗജന്യ ഗ്യാസ് കണക്ഷന്‍, പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി എന്നിവ ലോകത്തെത്തന്നെ ഏറ്റവും മികച്ച മാതൃകാപരമായ പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തു ഒരു ദശകത്തിനുള്ളില്‍ രാജ്യം …

ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. എംഎല്‍എമാരെ സസ്‌പെന്റ് ചെയ്യണമെന്നു എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം അതിരു കടന്നെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന സംഘര്‍ഷത്തില്‍ ചീഫ് മാര്‍ഷലിനെ മര്‍ദ്ദനമേറ്റിരുന്നു. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം.

എയർ കാനഡ എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക്‌ സൗജന്യ പാനീയങ്ങൾ നൽകുന്നു

പി പി ചെറിയാൻ ന്യൂയോർക് :എയർ കാനഡ വിമാനയാത്രക്കാർക്കു സൗജന്യ പാനീയങ്ങൾ ഏർപ്പെടുത്തുന്നു. നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈനായ എയർ കാനഡ ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സഞ്ചാരികളുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്ക് ഉണ്ടെന്ന് എയർ കാനഡ വൈസ് പ്രസിഡന്റ് സ്കോട്ട് ഒലിയറി അഭിപ്രായപ്പെട്ടു.. ബാഗേജ് ഫീസുകൾ ഒഴിവാക്കുന്നതിലേക്കാൾ കുറഞ്ഞ ചെലവിലാണ് പാനീയങ്ങൾ സൗജന്യമായി നൽകാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെക്‌സിക്കോ, …

മടക്കരയിലെ തോണിയപകടം; പുഴയില്‍ കാണാതായ പൂഴിത്തൊഴിലാളിയെ കണ്ടെത്താന്‍ സ്‌കൂബാ ടീം എത്തി

കാസര്‍കോട്: മടക്കരയില്‍ മീന്‍ പിടുത്ത ബോട്ടും പൂഴി വാരുന്ന തോണിയും കൂട്ടിയിടിച്ച് പൂഴി തൊഴിലാളിയെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ചെറുവത്തൂര്‍ അച്ചാംതുരുത്തി ഏരിഞ്ഞിക്കീലിലെ ശ്രീധരനെ (50)യാണ് കാണാതായത്. കോസ്റ്റല്‍ പൊലീസും ഫിഷറീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് മടക്കരയില്‍ തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനായി കാസര്‍കോട് ജില്ലാ സ്‌കൂബാ ടീം സംഭവസ്ഥലത്തെത്തി. തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്റെയും കാഞ്ഞങ്ങാട്ട് സ്റ്റേഷനിലെ ആദര്‍ശ് അശോകന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാവിലെ 7.45 മണിയോടെ യായിരുന്നു അപകടം. മടക്കര ഹാര്‍ബറിന് സമീപം …