ബംഗ്‌ളൂരു: രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് പരിഹാസം പതിവാക്കിയതില്‍ പ്രതിഷേധിച്ച് ഭാര്യ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. ബംഗ്‌ളൂരു, ലഗ്ഗരെ, മുനീശ്വര ബ്ലോക്കില്‍ താമസിക്കുന്ന ഹാസന്‍, അരസിക്കര സ്വദേശി രക്ഷിത (26)യാണ് ജീവനൊടുക്കിയത്.
സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ ഭര്‍ത്താവ് രതീഷിന്റെ പെരുമാറ്റത്തിലും പരിഹാസത്തിലും മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നു പിതാവ് തിമ്മരാജു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
രക്ഷിതയുടെ ആദ്യത്തെ കുഞ്ഞ് പെണ്ണായിരുന്നു. രണ്ടാമത്തെ കുട്ടിയും പെണ്ണാണെന്നു അറിഞ്ഞതോടെ ഭര്‍ത്താവ് പരിഹസിക്കുകയും ആശുപത്രി ബില്ലടക്കാന്‍ പോലും തയ്യാറായില്ലെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
