മുംബൈ: 19,650 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാംഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു, കേന്ദ്രമന്ത്രിമാരായ മുരളീധര്‍ മോഹോള്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗവര്‍ണര്‍, ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ പങ്കെടുത്തു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിമാനത്താവളം വികസന പ്രവര്‍ത്തനം നടന്നത്. മുംബൈ മെട്രോ പൊളിമന്‍ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്. ഏഷ്യയിലെ ഏറ്റവും വിസ്തൃതിയേറിയ വിമാനത്താവളമാണിത്.
