മംഗ്‌ളൂരു: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ ഹംസ എന്ന പൊന്നന്‍ ഹംസ (29)യെ ആണ് സുരത്കല്ല് പൊലീസ് അറസ്റ്റു ചെയ്തത്. സുരത്കല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു പിക്കപ്പ് വാഹനം മോഷ്ടിച്ച കേസിലെ പ്രതികൂടിയാണ് ഹംസയെന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് മംഗ്‌ളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു മോഷണം പോയ ബൈക്കുമായി ഹംസ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു.
