അമരാവതി: ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. അപടകടമുണ്ടാവുമ്പോള്‍ പടക്കഫാക്ടറിക്കുള്ളില്‍ 15 പേരാണ് ഉണ്ടായിരുന്നതെന്നു പറയുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. റായവാരം കൊമാരിപാലം ഗ്രാമത്തിലെ ഗണപതി പടക്കനിര്‍മ്മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.
