പണം എണ്ണിക്കൊണ്ടിരിക്കെ മുഖംമൂടി ധാരികളെത്തി, തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ; കൊച്ചിയിൽ ‘സിനിമാ സ്റ്റൈൽ’ കവർച്ച
കൊച്ചി: കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് കവർച്ച നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവർന്നതെന്നാണ് വിവരം. മുഖംമൂടി ധരിച്ച് എത്തിയ മൂന്നുപേർ അടങ്ങുന്ന സംഘമാണ് തോക്ക് ചൂണ്ടി പണം കവർന്നത്. സ്റ്റീൽ വില്പന കേന്ദ്രത്തിലെ സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്. 80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്നായിരുന്നു …