ട്രംപും വൈസ് പ്രസിഡന്റും ടിക്‌ടോക്കിലേക്ക് തിരിച്ചെത്തി; ടിക്‌ടോക് രക്ഷിച്ചത് താനാണെന്ന് ട്രംപ്

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി : 2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ടിക്‌ടോക്കിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കിയതോടെ, ടിക് ടോക് അമേരിക്കന്‍ ഉടമസ്ഥതയിലേക്ക് മാറുന്നതിനുള്ള ഭരണകൂടത്തിന്റെ നീക്കം ശക്തമായിട്ടുണ്ട്.

“ടിക്‌ടോക്കിലെ യുവാക്കളേ, ഞാനാണ് ടിക്‌ടോക് രക്ഷിച്ചത്. അതുകൊണ്ട് നിങ്ങള്‍ എന്നോട് കടപ്പെട്ടവരാണ്,” ട്രംപ് തന്റെ പുനസാന്നിധ്യം അറിയിച്ചു.

വാന്‍സ് പറഞ്ഞു: “പ്രസിഡന്റ് ട്രംപിന് നന്ദി, ടിക്‌ടോക്കിൽ തിരിച്ചെത്തിയതിൽ സന്തോഷം! വൈറ്റ് ഹൗസിൽ നിന്നുള്ള അപ്ഡേറ്റുകൾ ഇവിടെ കാണാം – ചില ‘സോംബ്രേരോ മീംസ്’ പോലും ഉണ്ടായേക്കാം.”

2020-ല്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കാണപ്പെട്ട ടിക്‌ടോക്ക് നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പിനുള്ള റാലികളും ക്യാമ്പെയ്‌ൻ വീഡിയോകളും പങ്കുവെക്കാൻ പിന്നീട് ട്രംപ് ടിക്‌ടോക്കിൽ സജീവമാകുകയായിരുന്നു.

2025-ല്‍ വീണ്ടും പ്രസിഡന്റായി അധികാരത്തിൽ എത്തിയതോടെ, ട്രംപ് ആദ്യ ദിനം തന്നെ ടിക്‌ടോക്ക് നിരോധനം താത്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പുവച്ചു. ഇതോടെ അമേരിക്കന്‍ നിക്ഷേപകരുടെ നേതൃത്വത്തിലുള്ള ഉടമസ്ഥാവകാശ കൈമാറ്റം അടുത്തിടപെടലുകളിൽ എത്തുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page