കാസര്‍കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചീര്‍ക്കയത്തെ നാരായണന്‍ എന്ന മൗഗ്ലി നാരായണന്‍ (40) വീണ്ടും അറസ്റ്റില്‍. മാനഭംഗ കേസിലാണ് ചിറ്റാരിക്കാല്‍ എസ് ഐ മധുസൂദനന്‍ മടിക്കൈ ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.
ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ ഒരു വീട്ടമ്മ രാത്രി കുളിമുറിയില്‍ പോയസമയത്ത് കൈയില്‍ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളിലായി നാരായണനെതിരെ നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഇവയില്‍ തോക്കുകൈവശം വച്ച കേസും ഉള്‍പ്പെടും. ഒരു തവണ കാപ്പ കേസും ചുമത്തിയിരുന്നു.
