മരുമകനോടുള്ള വിരോധം: അമ്മായിഅമ്മയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ആക്രമിച്ചു; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മരുമകനോടുള്ള വിരോധമെന്നു പറയുന്നു, ഭാര്യാമാതാവിനെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും പരാതി. കേസെടുത്ത കുമ്പള പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. കോയിപ്പാടിയിലെ സൈഫുദ്ദീന്‍ (32), ശാന്തിപ്പള്ളം, ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ഷെഫീഖ്(23) എന്നിവരെയാണ് കുമ്പള എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പെര്‍വാട്ടെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ സ്ത്രീയാണ് അതിക്രമത്തിനു ഇരയായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page