കാസര്‍കോട്: ട്രെയിനില്‍ കടത്തിയ 8344 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് മൗനാഥ് ഭഞ്ചന്‍ സ്വദേശി കൃഷ്ണ സോങ്കാര്‍(24) ആണ് പിടിയിലായത്. മംഗളൂരു- കോയമ്പത്തൂര്‍ എക്‌സപ്രസിലെ യാത്രക്കാരനായിരുന്നു യുവാവ്. ട്രെയിന്‍ കുമ്പളയിലെത്തിയപ്പോള്‍, സംശയം തോന്നിയ റെയില്‍വേ പൊലീസ് കോച്ചിലെ ശുചിമുറിക്ക് സമീപത്ത് കണ്ട ചാക്ക് കെട്ട് പരിശോധിച്ചു. രണ്ടുബാഗുകളിലായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളാണ് ചാക്കിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മംഗളൂരു വഴി കോഴിക്കോട് ഭാഗത്തേക്ക് വില്‍പനക്കയി കൊണ്ടുപോവുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എസ്‌ഐ എംവി പ്രകാശന്‍, എ.എസ്.ഐ വേണുഗോപാല്‍, ഡാന്‍സാഫ് അംഗങ്ങളായ വിനോദ്, അഖിലേഷ്, റെനീത്, ജോതിഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനില്‍ പരിശോധന നടന്നത്.
