ആലന്തട്ടയിലെ കർഷക പ്രമുഖനും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന സി.കെ ബാലകൃഷ്ണ പൊതുവാൾ അന്തരിച്ചു

ചെറുവത്തൂർ: കയ്യൂർ ആലന്തട്ടയിലെ കർഷക പ്രമുഖനും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന സി.കെ ബാലകൃഷ്ണ പൊതുവാൾ (91) അന്തരിച്ചു. സി.ആർ.സി വായനശാല, ആലന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രം, പുതിയടത്തറ ദേവസ്ഥാനം, പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചിരുന്നു. കോൺഗ്രസ് സേവാദൾ വിഭാഗം വളണ്ടിയറും, ബൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനുമായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ നടക്കും. ഭാര്യ: പരേതയായ എ.കെ.നാരായണി അമ്മ. മക്കൾ: ത്രിവേണി എ.കെ (ആലന്തട്ട ), എ.കെ സരിത (വിശാഘപട്ടണം). മരുമക്കൾ: ജോത്സ്യർ പി.മാധവൻ ( ജ്യോതിസ്സദനം, പയ്യന്നൂർ), തമ്പാൻ വൈക്കത്ത് (അമ്മിഞ്ഞിക്കോട്). സഹോദരങ്ങൾ: ആലന്തട്ട. സി.രാമചന്ദ്രൻ, പരേതനായ സി.കെ. നാരായണ പൊതുവാൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page