കൊല്ലം: കടുത്ത നടുവേദനയെ തുടര്‍ന്ന് തിരുമ്മല്‍ ചികിത്സയ്ക്ക് എത്തിയ കണ്ണൂര്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചേര്‍ത്തല, തുറവൂര്‍, പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാറി (54)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്.
കരുനാഗപ്പള്ളി കോടതി സമുച്ചയത്തിനു സമീപത്തുള്ള ഒരു വീട്ടില്‍ തിരുമ്മല്‍ ചികിത്സ നടത്തി വരികയായിരുന്നു ഇദ്ദേഹം.
പഴക്കമുള്ള ഏതുനടുവേദനയും ഒറ്റ ദിവസം കൊണ്ട് മാറ്റി നല്‍കുമെന്നാണ് ഇയാളുടെ അവകാശവാദം. സമൂഹമാധ്യമങ്ങളില്‍ വന്ന പരസ്യം കണ്ടാണ് കണ്ണൂര്‍ സ്വദേശിനി തിരുമ്മല്‍ ചികിത്സയ്ക്ക് എത്തിയത്. ചികിത്സക്കിടയില്‍ സഹലേഷ് കുമാര്‍ പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസെത്തി സഹലേഷ് കുമാറിനെ അറസ്റ്റു ചെയ്തത്.
