കുമ്പള: മൊഗ്രാല്‍ കെ കെ പുറം പഴയ അഴിമുഖത്തു നിന്നു മോഷ്ടിച്ചു സ്വകാര്യ പറമ്പില്‍ ടാര്‍പാളിന്‍ കൊണ്ടു മറച്ച് കാവല്‍ നിന്നയാളെ പൊലീസ് പിടിച്ചു. മൊഗ്രാലിലെ യൂനുസിനെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ അബ്ദുള്‍ ഗഫൂര്‍ എന്നയാള്‍ 8000 രൂപ വിലവാങ്ങി നല്‍കിയ 200 അടി പൂഴിയാണ് ടാര്‍ പാളിന്‍ കൊണ്ടു മറച്ചുവച്ചതെന്നു അയാള്‍ പൊലീസിനെ അറിയിച്ചു. യൂനുസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ മുതല്‍ മോഷ്ടിച്ചുവെന്നാണ് കേസെടുത്തിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷ്, എസ് ഐ അനന്ത കൃഷ്ണ, കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് കെ കെ പുറത്തു സ്വകാര്യ പറമ്പില്‍ ടാര്‍പാളിന്‍ മൂടിയ നിലയില്‍ പൂഴി പിടിച്ചെടുത്തത്. പൂഴി രാത്രി തന്നെ സ്റ്റേഷനിലേക്കു മാറ്റി. ഗഫൂറിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
