കാസര്‍കോട്: ചെറിയ ജെ സി ബിയുടെ മുന്‍ വശത്തെ ബക്കറ്റില്‍ കയറിയിരുന്ന് യാത്ര ചെയ്തത് ചോദ്യം ചെയ്ത സൈറ്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റ് എഞ്ചിനീയര്‍ തെലുങ്കാന, കരിംനഗറിലെ ചെട്ടി വാംഷി (33)യാണ് കയ്യേറ്റത്തിനു ഇരയായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 മണിക്ക് പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്‍ വശത്ത് അടിപ്പാത നിര്‍മ്മാണ സ്ഥലത്താണ് സംഭവം.
സംഭവത്തില്‍ മേഘ കമ്പനിയിലെ തൊഴിലാളികളായ അഷീഷ് കുമാര്‍ റാവത്ത്, വിശാല്‍ റാവത്ത് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
