കുമ്പള: കുമ്പള സ്‌കൂളില്‍ നടന്ന കലോത്സവം അലങ്കോലപ്പെടുത്തിയ എം എസ് എഫ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി ജെ പി മണ്ഡലം കമ്മിറ്റി ആരോപിച്ചു. എം എസ് എഫിന്റെ പേരില്‍ യൂത്ത് ലീഗുകാരാണ് സ്‌കൂളില്‍ അഴിഞ്ഞാടിയതെന്ന് അറിയിപ്പില്‍ പറഞ്ഞു.പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സ്‌കൂള്‍ അധികൃതരുടെ നടപടി സ്വാഗതാര്‍ഹമാണ്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയില്‍ വര്‍ഗീയ കലാപരിപാടി അവതരിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. പുറത്തുനിന്നുള്ള മതതീവ്രവാദ ശക്തികള്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണ് കുട്ടികളെ കൊണ്ട് ഇത് ചെയ്യിച്ചത്. ഇതിനെതിരെ സമഗ്ര അന്വേഷണം വേണം.
ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തികച്ചും
അപക്വമാണ്. കുട്ടികളില്‍ തീവ്രവാദം കുത്തിനിറക്കുന്ന സമീപനത്തിനു വിദ്യാഭ്യാസ മന്ത്രി കൂട്ട് നില്‍ക്കുയാണ്- മണ്ഡലം കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
