മുംബൈ: കുടുംബവഴക്കിനെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. മഹാരാഷ്ട്ര ബീഡ് ജില്ലയിലാണ് സംഭവം. അമോല്‍ സോനാവനെയാണ് മകനെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തത്. പിങ്ക് ടീഷര്‍ട്ടും ഡയപ്പറും ധരിച്ച കുഞ്ഞിന്റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഒപ്പം പ്ലാസ്റ്റിക് മഗും കണ്ടെത്തി. അമോലിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.
ഇയാള്‍ മുമ്പും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, കുടുംബ വഴക്കിനെ തുടര്‍ന്ന് അമോലും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കൃത്യസമയത്ത് അവരെ രക്ഷപ്പെടുത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയാണ് ഇരുവരെയും പ്രാദേശിക ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തല്‍വാര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
