കാസർകോട്: കരിന്തളം കുമ്പളപ്പള്ളിയിൽ
വയോധികനെ അയൽവാസി
തലക്കടിച്ചുകൊന്നു. കുമ്പളപ്പള്ളി
ചിറ്റമൂല ഉന്നതിയിലെ കെ കണ്ണൻ (80)നെയാണ് അയൽവാസിയും ബന്ധുവുമായ കെ ശ്രീധരൻ (45) തലക്കടിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ ചെന്നാണ് കണ്ണനെ വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്. തലയുടെ പിൻഭാഗത്താണ് അടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനിൽകുമാർ, നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് സംഭവസ്ഥലത്ത് എത്തി. ഭാര്യ: പുത്തരിച്ചി. മക്കൾ: ശരി, ചന്ദ്രൻ, ജയൻ (മുവരും കുമ്പളപ്പള്ളി ). മരുമക്കൾ: രാധാമണി (ഇടത്തോട്), ബേബി (കുമ്പളപ്പള്ളി ), രമ്യ (ബേത്തൂർപാറ). സഹോദരങ്ങൾ:ശാരദ (കാറളം പാലക്കുന്ന്), പരേതരായ വെളുത്തൻ, മാണിക്യൻ.
