കുമ്പള:കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ നടന്ന മൈം ഷോ തടസപ്പെടുത്തിയ അധ്യാപകരുടെ നടപടിക്കെതിരേ പ്രതിഷേധിച്ച
എം.എസ്.എഫിനെതിരേ ബി.ജെ.പി നടത്തിയ പ്രസ്താവന കഥയറിയാതെയുള്ള ആട്ടം കാണലാണെന്ന് മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ബി.എൻ.മുഹമ്മദലി, ജന.സെക്രട്ടറി യൂസുഫ് ഉളുവാർ പറഞ്ഞു.
പാലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിനെതിരായി ആവിഷ്കാരത്തിലൂടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു വിദ്യാർഥികൾ. അതവരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്.
ഫാസിസ്റ്റ് മനസുള്ള ചില അധ്യാപകർ ഇതു തടഞ്ഞതിനെതിരെ
എം.എസ്.എഫ് മാത്രമല്ല,മറ്റു സംഘടനകളും പ്രതിഷേധിച്ചു.
എം.എസ്.എഫിൻ്റെ ഇടപെടലും പ്രതിഷേധവും ജനാധിപത്യ രീതിയിലായിരുന്നു.
ഇത്തരത്തിൽ പ്രതിഷേധിച്ചത് കലോത്സവം നടന്നതിന്റെ പിറ്റേ ദിവസമായിരുന്നു..
ഇതിനു വർഗീയ മുഖം നൽകാനാണു ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
പലസ്തീനിലെ കൂട്ടക്കൊലയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് മുസ് ലിം ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.







