കാസർകോട്: കോവിഡ് കാലത്ത് ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കിന്നിംഗാർ, നെട്ടണിഗെ, ബളേരി ഹൗസിലെ ബി.വിനോദ് കുമാർ (40) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് വീട്ടിനു സമീപത്തെ പഴയ വീട്ടിനകത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്റെ പരാതിപ്രകാരം ആദൂർ പൊലീസ് കേസെടുത്തു. സുധാമ മണിയാണി – പരേതയായ രാജീവി ദമ്പതികളുടെ മകനാണ്. സഹോദങ്ങൾ: വസന്ത, ബാലകൃഷ്ണ, ചന്ദ്രിക.
