ന്യൂഡല്‍ഹി: അസം ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വഴിത്തിരിവ്. സുബീനെ കൊലപ്പെടുത്തിയത് സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്തയും ബാന്‍ഡ് മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ്മയും ചേര്‍ന്ന് വിഷം നല്‍കിയാണെന്നാണ് ബാന്‍ഡ്മേറ്റായ ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ ആരോപണം. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതില്‍ ഒരാളാണ് ശേഖര്‍ ജ്യോതി ഗോസ്വാമി. പൊലീസ് ചോദ്യം ചെയ്യലിനിടയിലാണ് ശേഖര്‍ ഇക്കാര്യം വെളിപ്പെടുത്തിത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ സിംഗപ്പൂര്‍ തെരഞ്ഞെടുത്തുവെന്നും ശേഖര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് വിവരം. തനിക്ക് സിംഗപ്പൂരിലെ ഹോട്ടലില്‍വച്ച് സിദ്ധാര്‍ത്ഥ ശര്‍മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതായും ശേഖര്‍ പറഞ്ഞു. കഴിഞ്ഞ 19 നു സിംഗപ്പൂരില്‍ കടലില്‍ സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിലാണു സുബീന്‍ മരിച്ചത്. 3 ദിവസങ്ങളിലായി ലക്ഷക്കണക്കിനാളുകളാണു സുബീന് അന്ത്യാഞ്ജലി അര്‍പ്പിച്ചു വിലാപയാത്രയിലും മറ്റും പങ്കെടുത്ത്. ഇത് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുകയും ചെയ്തിരുന്നു.

😔