ലഖ്‌നൗ: ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ച് കൊന്നു.18 കേസുകളിൽ പ്രതിയായ മെഹ്താബാണ് കൊല്ലപ്പെട്ടത്. മുസാഫർനഗറിൽ നടന്ന ഏറ്റുമുട്ടലിൽ 2 പൊലീസുകാർക്കും പരിക്കേറ്റു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ ഒരു ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച മുസഫർനഗറിൽ നടത്തിയ പരിശോധനയ്ക്കിടയിലായിരുന്നു മെഹ്താബിനെയും കൂട്ടാളിയെയും പൊലീസ് കണ്ടെത്തിയത്. പിന്നാലെ പൊലീസിനു നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും തിരിച്ച് വെടിയുതിർത്തു.
