ബംഗളൂരു: 12 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി നഴ്സുമാരുടെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചു. ഷിമോഗ നഗരത്തിലെ മേഗന്‍ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ രാമണ്ണയുടെ ഭാര്യ ശ്രുതി(38), മകള്‍ പൂര്‍വിക എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ രാമണ്ണ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുവരുത്തി
വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയെ തൂങ്ങിയ നിലയിലും പൂര്‍വികയെ പരിക്കേറ്റ് മരിച്ച നിലയിലും കണ്ടെത്തി. മകളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചച്ചെതെന്നാണ് സംശയിക്കുന്നത്. ദൊഡ്ഡപ്പേട്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രുതി മാനസിക രോഗത്തിന് ചികില്‍സയിലാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. കൊലപാതകത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്ത പൊലീസ് മറ്റ് വശങ്ങള്‍ അന്വേഷിച്ചുവരികയാണ്.
